വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ഹിരോഷിമ സന്ദര്‍ശനത്തെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് വൈറ്റ് ഹൗസ്. ഈ മാസം നടക്കുന്ന ജി-ഏഴ് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജപ്പാനിലെത്തുന്ന പ്രസിഡന്റ് ഒബാമ ഹിരോഷിമയും സന്ദര്‍ശിക്കുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു. ഒബാമയുടെ ഹിരോഷിമ പരിപാടിയെക്കുറിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല. ജപ്പാന് പര്യടന പരിപാടിയില്‍ ഹിരോഷിമ സന്ദര്‍ശനം ഉള്‍പ്പെടുന്നതിനെക്കുറിച്ച് ആലോചന നടക്കുന്നുണ്ടെന്നും വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി അറിയിച്ചു.
കഴിഞ്ഞമാസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഹിരോഷിമയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയിരുന്നു. രണ്ടാംലോകമഹായുദ്ധം അവസാനിച്ചശേഷം ഹിരോഷിമയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന ഏറ്റവും മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥനാണ് ജോണ്‍ കെറി. പ്രസിഡന്റ് ഒബാമയുടെ ഹിരോഷിമ സന്ദര്‍ശനം യഥാര്‍ഥ്യമായാല്‍ അവിടം സന്ദര്‍ശിക്കുന്ന ആദ്യ യുഎസ് പ്രസിഡന്റ് എന്ന ഖ്യാതി ലഭിക്കും. ആണവശക്തികളായ ബ്രിട്ടന്, ഫ്രാന്‍സ് എന്നിവയുടെ വിദേശകാര്യമന്ത്രിമാരും കഴിഞ്ഞമാസം ആദ്യമായി ഹിരോഷിമയില്‍ എത്തിയിരുന്നു.
Discussion about this post