ഡല്‍ഹി: ഉത്തരാഖണ്ഡ് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ നടത്തുന്ന കാര്യം ഗൗരവമായി ആലോചിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കോടതിയുടെ മേല്‍നോട്ടത്തില്‍ വിശ്വാസവോട്ടെടുപ്പ് നടത്തിക്കൂടെയെന്ന് കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി ഇന്ന് നല്‍കിയത്.
വിശ്വാസവോട്ടെടുപ്പിനെക്കുറിച്ച് ആലോചിച്ച് തീരുമാനിച്ചു കോടതിയെ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രണ്ടുദിവസത്തെ സമയം സുപ്രീംകോടതിയോട് ചോദിച്ചു. ഇതേത്തുടര്‍ന്ന് കേസ് ഈ മാസം ആറിലേക്ക് മാറ്റി. ഭൂരിപക്ഷം തെളിയിക്കാന്‍ ഹരീഷ് റാവത്ത് സര്‍ക്കാര്‍ തയ്യാറാണെന്ന് മുതിര്‍ന്ന അഭിഭാകരായ കബില്‍ സിബലും മനു അഭിഷേക് സിംഗ്വിയും കോടതിയില്‍ പറഞ്ഞു.
Discussion about this post