കൊച്ചി: ഗായിക റിമി ടോമിയുടെ ഇടപ്പള്ളിയിലെ വീട്ടില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തി. കണക്കില്‍ പെടാത്ത പണം വിദേശത്തുനിന്ന് കടത്തിയെന്ന പരാതിയിലാണ് പരിശോധന. വിദേശത്തു നിന്നുള്ള പണമിടപാട് സംബന്ധിച്ചാണ് പരിശോധന. വ്യവസായി മഠത്തില്‍ രഘു, അഡ്വ. വിനോദ് കുട്ടപ്പന്, പ്രവാസി വ്യവസായി ജോണ്‍ കുരുവിള എന്നിവരുടെ വീടുകളിലും റെയ്ഡ് നടന്നു. ആദായനികുതി വകുപ്പ് അധികൃതര്‍ എത്തിയ സമയത്ത് ഗായിക റിമി വീട്ടില്‍ ഉണ്ടായിരുന്നില്ല.
റിമി ടോമിയെ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്. കള്ളപ്പണം കൈകാര്യം ചെയ്തുവെന്നാണ് റിമിക്കെതിരായ പരാതി. ഇതുസംബന്ധിച്ച യഥാര്‍ഥ വസ്തുതകള്‍ അധികൃതര്‍ ആരായും. വ്യാഴാഴ്ച രാവിലെ തുടങ്ങിയ റെയ്ഡ് ഉച്ചയ്ക്ക് ശേഷവും തുടരുകയാണ്. ചില പ്രവാസി വ്യവസായികള്‍ അടക്കമുള്ളവരുടെ സാമ്പത്തിക ഇടപാടുകള്‍ ഏറെക്കാലമായി ആദായ നികുതി വകുപ്പ് നിരീക്ഷിച്ചുവരികയാണ്. വിദേശത്തുനിന്ന് കണക്കില്‍ പെടാത്ത കോടിക്കണക്കിന് രൂപ ഇവരുടെ അക്കൗണ്ടുകളിലേക്ക് വരുന്നുവെന്ന സൂചനയെത്തുടര്‍ന്നാണിത്. ഇവരില്‍ ചിലര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായും സൂചനയുണ്ട്.
Discussion about this post