ജയ്പൂര്‍: രാജസ്ഥാനില്‍ പാഠപുസ്തകത്തില്‍ വിദ്യാര്‍ഥികള്‍ക്കു പാഠ്യവിഷയമായി ഗോ മാതാവിന്റെ കത്തും. അഞ്ചാം ക്ലാസിലെ പാഠപുസ്തകത്തിലാണ് ഗോ മാതാവ് കുട്ടികള്ക്കെഴുതുന്ന കത്തെന്ന പേരിലുള്ള പാഠഭാഗം പഠിക്കാനുള്ളത്. പശുവിനെ അമ്മയായി കണ്ടാല്‍ ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ചും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ബുദ്ധി, ആയുസ്, ആരോഗ്യം, സന്തോഷം സമൃദ്ധി എന്നിവയെല്ലാം പ്രദാനം ചെയ്യുന്നത് പശുക്കളാണ്. തന്റെ പ്രധാന്യം തിരിച്ചറിഞ്ഞ് അമ്മയായി പരിഗണിക്കുന്നവരെ താന്‍ മക്കളെപ്പോലെ കാണുമെന്നും ‘ഗോ മാതാവ്’ കുട്ടികള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
സമൂഹത്തിനു പശു നല്കുന്ന സംഭാവനകളും എടുത്തുകാട്ടുന്നുണ്ട്. മൃതസഞ്ജീനിയാണ് താന്‍ പാലിന്റെ രൂപത്തില്‍ ഉത്പാദിപ്പിക്കുന്നത്. ഗോ മൂത്രവും ചാണകവും കൃഷിക്കും മരുന്ന് നിര്‍മാണത്തിനുമായി ഉപയോഗിക്കുന്നു. കാളകള്‍ കൃഷിപ്പണിയില്‍ സഹായിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. പശുവിന്റെ മഹത്വത്തെക്കുറിച്ച് സമൂഹത്തെ ബോധവത്ക്കരിക്കാന്‍ ഇത് നല്ലതാണെന്ന് ഗുജറാത്തില്‍ പശുക്കള്‍ക്കു വേണ്ടിയുള്ള വകുപ്പായ ‘ഗോപാലന്റെ’ മന്ത്രി ഒടാരം ദിവാസി പറയുന്നു. ഇത് പഠനത്തിന് വേണ്ടി മാത്രമാണ് ഉള്‍പ്പെടുത്തിയതെന്നും പരീക്ഷയ്ക്ക് ഇതില്‍നിന്ന് ചോദ്യങ്ങളുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post