അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് കേസില്‍ സോണിയ ഗാന്ധിയേയും, നെഹ്റു കുടുംബത്തെയും രൂക്ഷമായി വിമര്‍ശിച്ച് രാഷ്ട്രീയ നിരീക്ഷകനായ അഡ്വക്കറ്റ് എ ജയശങ്കര്‍. നെഹ്രു കുടുംബവാഴ്ചയെ രൂക്ഷമായ ഭാഷയില്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ജയശങ്കര്‍ വിമര്‍ശിക്കുന്നത്
പോസ്റ്റിന്റെ പൂര്‍ണരൂപം-
ഇന്ത്യ എന്റെ രാജ്യമാണ് എല്ലാ ഇന്ത്യക്കാരും എന്റെ പ്രജകളും. എന്റെയും മകന്റെയും ഹിതമനുസരിച്ച് മാത്രമേ ഇവിടുത്തെ കാര്യങ്ങള്‍ നടക്കാന്‍ പാടുള്ളൂ.
ഇന്ത്യാ മഹാരാജ്യം പണ്ഡിറ്റ് നെഹ്രുവിന്റെ പേര്‍ക്ക് തീറാധാരം രജിസ്ട്രാക്കിയിട്ടാണ് ബ്രിട്ടീഷുകാര്‍ വിട്ടുപോയത് ടിയാന് സ്ഥാവര ജംഗമസ്വത്തുകള്‍ മകള്‍ക്കും ചിതാഭസ്മം നാട്ടുകാര്‍ക്കുമായി വില്ലെഴുതിവെച്ചിട്ട് മരിച്ചു.
മരണപത്രപ്രകാരം രാജ്യത്തിന്റെ ഉടമസ്ഥാവകാശം എന്റെ അമ്മായിഅമ്മയ്ക്കും ടിയാളുടെ കാലശേഷം എന്റെ കെട്ടിയോനും അതിയാന് ബോംബു പൊട്ടി മരിച്ചപ്പോള്‍ എനിക്കും ക്ടാങ്ങള്‍ക്കും കിട്ടി.
തെരഞ്ഞെടുപ്പില്‍ തോറ്റെന്നു കരുതി ഞങ്ങളെ അങ്ങ് ഊശിയാക്കാം എന്ന് കരുതണ്ട. ബോഫേഴ്സും മുങ്ങിക്കപ്പലും വന്നിട്ട് പേടിച്ചില്ല. ഇനി ഹെലികോപ്ടര്‍ കാണിച്ച് പേടിപ്പിക്കാന്‍ നോക്കണ്ട.
ഇന്ത്യാ രാജ്യത്തെ ഓരോ തരി മണ്ണും ഞങ്ങള്‍ക്കുമാത്രം അവകാശപ്പെട്ടതാണ് ഖജനാവിലെ ഓരോ പൈസയും ഞങ്ങളുടേതാണ് . അതൊന്നും ഞങ്ങള്‍ ഇറ്റലിക്ക് കൊണ്ടുപോകില്ല. പരമാവധി വിറ്റ് സ്വിസ് ബാങ്കില്‍ നിക്ഷേപിക്കും ബാക്കിയുള്ളത് ജര്‍മന്‍ ബാങ്കില്‍ പിന്നെയും വല്ലതും ഉണ്ടെങ്കില്‍ അത് ജാപ്പനീസ് ബാങ്കില്‍.
ഞാന്‍ മരിച്ചാലും പള്ളിയിലടക്കുകയില്ല. ശവം കത്തിച്ച് ചാരം ഗംഗയിലും യമുനയിലും കാവേരിയിലും സത് ലജിലും ബ്രഹ്മപുത്രയിലും പമ്പയിലും ചാലിയാറിലും ഒഴുക്കും. ഇന്നാട്ടിലെ എല്ലാ ജലാശയങ്ങളെയും മലിനമാക്കിയിട്ടേ ഞാന്‍ പോകൂ. ഇത് സത്യം സത്യം സത്യം”
[fb_pe url=”https://www.facebook.com/AdvocateAJayashankar/photos/a.732942096835519.1073741828.731500836979645/859796210816773/?type=3&theater” bottom=”30″]
ഇന്നലെ തിരുവനന്തപുരത്ത് നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ താന്‍ സ്നേഹിക്കുന്നവരുടെ ചോര വീണ മണ്ണാണിതെന്നും, തന്റെ ചിതാഭസ്മവും ഇവിടെ തന്നെ ഒഴുക്കുമെന്നും സോണിയഗാന്ധി പ്രസംഗിച്ചിരുന്നു.
Discussion about this post