സിംബാബ്വെയ്ക്കെതിരായ മത്സരം റെക്കോഡ് പ്രകടനത്താല്‍ വിന്‍ഡീസ് താരം ക്രിസ് ഗെയ്ല് സ്വന്തം പേരില്‍ കുറിച്ചു.
ലോകകപ്പില്‍ ഇരട്ട സെഞ്ച്വറി നേടുന്ന കളിക്കാരന്, ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വ്യക്തിഗത റണ്‍സ് നേടുന്ന കളിക്കാരന്, ഏറ്റവും മികച്ച ഏകദിന കൂട്ടുകെട്ട്, ഏകദിനക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ഇന്ത്യക്കാരനല്ലാത്ത ക്രിക്കറ്റര്‍ തുടങ്ങിയ റെക്കോഡുകളാണ് ഗെയ്ല് എന്ന വെറ്ററന്‍ താരം സ്വന്തം പേരില്‍ കുറിച്ചത്.
ഗെയ്ലിന്റെ 215(147) ബാറ്റിംഗ് വെടിക്കെട്ടില്‍ വിന്‍ഡീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 372 റണ്‍സ് എടുത്തു. ലോകകപ്പില്‍ ഒരു കളിക്കാരന് നേടുന്ന ഏറ്റവും മികച്ച സ്ക്കോറാണിത്. 1996ല്‍ യുഎഇയ്ക്കെതിരെ ഗാരി കേസ്റ്റണ് നേടിയ 188 രണ്സിന്റെ റെക്കോഡാണ് പഴങ്കഥയായത്.
ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരനല്ലാത്ത കളിക്കാരനും നാലാമത്തെ താരവുമാണ് ഗെയ്ല്. സച്ചിന്, വീരേന്ദ്ര സേവാഗ്, രോഹിത് ശര്‍മ്മ എന്നിവരാണ് ഇതിന് മുന്‍പ് ഇരട്ട സെഞ്ച്വറി നേടിയത്. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ റെക്കോഡ് രോഹിത് ശര്‍മ്മയുടെ പേരിലാണ്.
ഏകദിന ചരിത്രത്തില്‍ ഓറ്റവും മികച്ച കൂട്ടുകെട്ട് എന്ന റെക്കോഡും ഗെയ്ല് സാമുവല്‍സ് സഖ്യം സ്വന്തമാക്കി. 331 റണ്‍സ് എന്ന സച്ചിന്-ദ്രാവിഡ് സഖ്യത്തിന്റെ റെക്കോഡാണ് ചരിത്രമായത്.
ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിലാണ് ഇത്രയും റണ്‍സ് എടുത്ത ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിലാണ് വിന്‍ഡീസ് സിംബാബ്വെയെ തകര്‍ത്തത്.
സാമുവല്സ(്133*) സെഞ്ച്വറി നേടി. റണ്ണെടുക്കും മുന്‍പ് ഓപ്പണര്‍ സ്മിത്തിനെ നഷ്ടപ്പെട്ട വിന്‍ഡീസ് പിന്നീട് സിംബാബ്വെ ബൗളര്‍മാരെ നിഷ്കരുണം കൈകാര്യം ചെയ്യുകയായിരുന്നു.
Discussion about this post