കണ്ണൂര്‍: ജുഡീഷ്യറിക്കെതിരെ വീണ്ടും വിമര്‍ശനവുമായി എം.വി ജയരാജന്‍ രംഗത്ത്. ജുഡീഷ്യറിയെ വിമര്‍ശിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല. തെറ്റു തിരുത്താനാണ് വിമര്‍ശിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് അതീതമല്ല ജുഡീഷ്യറി എന്ന് തിരിച്ചറിയണമെന്നും ജയരാജന്‍ പറഞ്ഞു.
ഹൈക്കോടതി ജഡ്ജിയെ ശുംഭനെന്ന് വിളിച്ചതിന് സുപ്രീം കോടതി വിധിച്ച ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് വീണ്ടും വിവാദ പ്രസ്താവനകളുമായി ജയരാജന്‍ രംഗത്തെത്തിയിരിക്കുന്നത്. പാതയോരത്തിലെ പൊതുയോഗങ്ങള്‍ നിരോധിച്ച ഹൈക്കോടതി വിധിക്കെതിരേ കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടത്തിയ പ്രസംഗത്തിലാണ് കോടതികളില്‍ ചില ശുംഭന്‍മാരായ ജഡ്ജിമാരുണ്ടെന്ന് ജയരാജന്‍ പ്രസംഗിച്ചത്.
Discussion about this post