തൃശ്ശൂര്‍: നരാധമനായ നരേന്ദ്ര മോദിയുടെ അടിമയെന്ന അവസ്ഥയിലേക്ക് മാറിയ നടന് സുരേഷ് ഗോപിയോട് തനിക്ക് ലജ്ജ തോന്നുകയാണെന്ന് സംവിധായകന് കമല്‍. പുവ്വത്തൂരില്‍ എല്‍.ഡി.എഫ് സംഘടിപ്പിച്ച സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കമല്‍.
അവനവന് ഒരു പദവി കിട്ടുന്നത് വരെ മാത്രമാണ് ഇവരുടെയൊക്കം ആദര്‍ശം. കെ.പി.സി.സി പ്രസിഡന്റും സുരേഷ് ഗോപിയും ഇതിന് ഉദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.വി.എം. സുധീരന് അഴിമതി വിഴുങ്ങുക മാത്രമല്ല അതിന് മുകളില്‍ കയറിയിരിക്കുകയുമാണ്. കേരളത്തെ സോമാലിയയോട് ഉപമിച്ചതിലൂടെ ഒരു രാഷ്ട്രത്തെ അവഹേളിക്കുകയാണ് പ്രധാനമന്ത്രി ചെയ്തതെന്നും കമല്‍ പറഞ്ഞു.
മുമ്പ് സാംസ്കാരിക ഇടമായിരുന്ന ആല്‍ത്തറകളില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശമില്ലെന്ന ബോര്‍ഡ് വെച്ച് മതകേന്ദ്രങ്ങളാക്കി. ബി.ജെ.പിയുടെ പൂര്‍ണരൂപം പോലും അറിയാത്തയാളാണ് കായികതാരം ശ്രീശാന്തെന്നും കമല്‍ പരിഹസിച്ചു.
സാഹിത്യകാരന് വൈശാഖന് ജയരാജ് വാര്യര്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് എന്നിവര്‍ സംസാരിച്ചു.
Discussion about this post