ഡല്‍ഹി: ലൈംഗിക പീഡന പരാതിയില്‍ ദ എനര്‍ജി ആന്‍ഡ് റിസോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട്(ടെറി) മുന്‍ ഡയറക്ടര്‍ രാജേന്ദ്ര കുമാര്‍ പച്ചൗരിക്കെതിരെ നടപടി സ്വീകരിക്കാന്‍ മതിയായ തെളിവുകളുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് കോടതി നിരീക്ഷണം. കുറ്റപത്രത്തിന്റെ പകര്‍പ്പ് ജൂലായ് 11 ന് പച്ചൗരിക്കു നല്‍കാനും കോടതി നിര്‍ദേശിച്ചു.
സ്ത്രീയുടെ അഭിമാനത്തിനു ഭംഗം വരുത്തുന്ന രീതിയില്‍ പെരുമാറുക, ലൈംഗികമായി ഉപദ്രവിക്കുക തുടങ്ങിയ കുറ്റങ്ങളാണ് പച്ചൗരിക്കുമേല് ചുമത്തിയിട്ടുള്ളത്. 23 സാക്ഷികളെയും പച്ചൗരിയും സഹപ്രവര്‍ത്തകയും തമ്മിലുള്ള ഇമെയിലുകളും വാട്ട്സ് ആപ്പ് സന്ദേശങ്ങളും കേസുമായി ബന്ധപ്പെട്ട് പൊലീസ് പരിശോധിച്ചിരുന്നു.
Discussion about this post