ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് കിരണ്‍ ബേദി വ്യക്തമാക്കി. പരാജയം തനിക്ക് വിഷയമല്ലെന്നും കിരണ്‍ബേദി പറഞ്ഞു. ഒരു ഓണ്‍ലൈന്‍ ന്യൂസിന് ന്ല#കിയ അഭിമുഖത്തിലാണ് കിരണ്‍ബേദി നിലപാട് വ്യക്തമാക്കിയത്.
ഇന്നലെയാണ് കിരണ്‍ബേദി ബിജെപിയില്‍ അംഗത്വം എടുത്തത്. എഎപിയുടെ രൂപീകരണ കാലത്ത് കെജ്രിവാളിന്റെ വലംകൈയായിരുന്ന അവര്‍ പിന്നീട് പാര്‍ട്ടിയുമായി അകലുകയായിരുന്നു. ഗാന്ധിയന്‍ അന്നാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരങ്ങളിലൂടെയായിരുന്നു കിരണ്‍ബേദി രാഷ്ട്രീയരംഗത്ത് സജീവമായത്.
ബേദിക്കു പിന്നാലെ എ.എ.പി വിട്ട മറ്റൊരു പ്രമുഖ നേതാവ് ഷാസിയ ഇര്‍മി കൂടി ബി.ജെ.പിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇല്‍മിയെ സ്വാഗതം ചെയ്യുന്നതായി ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായ പറഞ്ഞു.
ഡല്‍ഹിയില്‍ സുസ്ഥിരമായ, സത്യസന്ധമായ, കരുത്തുറ്റ സര്‍ക്കാരാണ് തന്റെ ലക്ഷ്യം. നാല്പതു വര്‍ഷം പൊതുജനങ്ങളെ സേവിച്ച പരിചയമുണ്ടെന്നും ബേദി പറഞ്ഞു.
Discussion about this post