തിരുവനന്തപുരം : ബസ് ജീവനക്കാര്‍ നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു . തൊഴില്‍ മന്ത്രി ഷിബു ബേബി ജോണുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം . ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ മാര്‍ച്ച് 11 മുതല്‍ സമരം നടത്തുമെന്ന് തൊഴിലാളികള്‍ പറഞ്ഞു.
നിലവിലെ ശമ്പളം വര്ധിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ജീവനക്കാര്‍ അനിശ്ചിത കാല ബസ് സമരത്തിന് ആഹ്വാനം ചെയ്തത്. നിലവിലുള്ള വേതനത്തില്‍ നിന്ന് 33 ശതമാനം വര്‍ധന വരുത്തി 2000 രൂപ വര്‍ധിപ്പിക്കാമെന്നാണ് ഉടമകള്‍ ജീവനക്കാരെ അറിയിച്ചിരുന്നത് .
Discussion about this post