- ചോദ്യം: രാഹുല്‍ഗാന്ധി പാര്‍ട്ടിയില്‍ നിന്ന് ലീവെടുക്കുകയാണല്ലോ ?
രാഹുല്‍ ഭക്തന്:കേട്ടത് ശരിയാണ്…ഏപ്രിലില്‍ എഐസിസി സമ്മേളനം വരികയാണ്. അതിന് മുന്നൊരുക്കം വേണ്ടെ അതിനായാണ് രാഹുല്‍ജി പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. കത്ത് സോണിയാജിയ്ക്ക് കൊടുത്തിട്ടുണ്ട്. ലീവ് നല്‍കുന്നതാണ് നല്ലത് എന്നാണ് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായം
- ചോദ്യം: കോണ്‍ഗ്രസിന്റെ ചരിത്രത്തിലാദ്യമായാണ് ഇങ്ങനെയൊരു ലിവ് അപേക്ഷ പാര്‍ട്ടി നേതൃത്വത്തിന് ലഭിക്കുന്നത്.?
രാഹുല്‍ ഭക്തന്: അങ്ങനെയല്ല രാഹുല്‍ ഗാന്ധി കുടംുബത്തിലെ ഇളംമുറക്കാരനാണ്. ചെറുപ്പവും. കുറെയേറെ പരാജയങ്ങള്‍ അദ്ദേഹം നേരിട്ടു കഴിഞ്ഞു.ഡല്‍ഹിയിലെ തോല്‍വിയടക്കം വലിയ പഴികളും..എല്ലാം മറന്ന് കുറച്ച് ദിവസം ഉറങ്ങുന്നത് നല്ലതാണ്
- ചോദ്യം: അപ്പോള്‍ ഉറങ്ങനാണോ അവധി?
രാഹുല്‍ ഭക്തന്-അതങ്ങനെ പൊതുവില്‍ പറഞ്ഞ് പോയതാണ്..നിര്‍ണായക പാര്‍ട്ടി സമ്മേളനമാണ് ഏപ്രിലില്‍ നടക്കുന്നത്. രാഹുല്‍ജി കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുക്കും. പിന്നയങ്ങോട്ട് പാര്‍ട്ടിയെ ഉയര്‍ത്തികൊണ്ടുവരാനുള്ള ആവേശപ്രവര്ത്തനമായിരിക്കും. രാഹുല്‍ജി അതിന് വേണ്ടിയുള്ള വലിയ പദ്ധതികള്‍ ഈ വിശ്രമകാലത്ത് തയ്യാറാക്കും..മോദിയെ വെല്ലുന്ന നേതൃപാടവമാണ് ഇനി രാഹുല്‍ജി കാഴ്ചവെയ്ക്കാന്‍ പോകുന്നത്.
- ചോദ്യം: എന്തൊക്കെയായിരിക്കും രാഹുല്‍ജിയുടെ പദ്ധതികള്‍.നിങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് വല്ല ധാരണയും ഉണ്ടോ?
രാഹുല്‍ ഭക്തന്- അങ്ങനെ ഒന്നുമില്ല. രാഹുല്‍ജി പാര്‍ട്ടിയെ ശ്കതിപ്പെടുത്താന്‍ രാജ്യമെമ്പാടും സന്ദര്‍ശിക്കണമെന്നാണ് ഞങ്ങളുടെ വിനീതമായ അഭിപ്രായം. പ്രാദേശിക തലത്തില്‍ രാഹുല്‍ജി എത്തുന്നത് ഞങ്ങളെ പോലുള്ളവര്‍ക്ക് വലിയ ഉത്തേജനമാകും.
- ചോദ്യം-ഇതിലെന്ത് പുതുമ.പണ്ടും ഗൃഹസമ്പര്‍ക്കം പോലുള്ള രാഹുലിന്റെ പദ്ധതികള്‍ പരാജയപ്പെടുകയാല്ലെ ഉണ്ടായത്?
രാഹുല്‍ ഭക്തന്- അത് രാഹുല്‍ജിയുടെ പരാജയമല്ല. പാര്‍ട്ടി സംവിധാനങ്ങള്‍ക്ക് അദ്ദേഹത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ് പ്രശ്നമുണ്ടാക്കിയത്. മാധ്യമങ്ങളും രാഹുല്‍ജിയെ നിഷ്ക്കരുണം ആക്രമിച്ചു. ഇനിയെല്ലാത്തിനും മാറ്റമുണ്ടാകും. രാഹുല്‍ തരംഗത്തിന്റെ നാളുകളാണ് ഇനി വരാന്‍ പോകുന്നത്.
- ചോദ്യം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കന്മാര്ക്ക് വരെ രാഹുലിനോട് താല്പര്യകുറവുണ്ടല്ലോ..അവരത് പരസ്യമായി പറയുകയും ചെയ്തിട്ടുണ്ട്
രാഹുല്ഭക്തന്-അവരോട് പോകാന്‍ പറ. രാഹുല്‍ പോയാല്‍ പകരം ആരുണ്ട് എന്നവര്‍ ആലോചിക്കണം. പേരിനെങ്കിലും മുന്നില്‍ നിര്‍ത്താന്‍ ഒരു നേതാവ് വേണ്ടെ..പ്രിയങ്കാജിയാട്ടെ നേതൃത്വത്തിലേക്ക് വരില്ലെന്നാണ് ആണയിട്ട് പറയുന്നത്. പാര്‍ട്ടിക്കാരുടെ ഒരു യോഗം എന്നല്ലാതെ എന്ത് പറയാന്‍( ദീര്‍ഘനിശ്വാസം)
- ചോദ്യം:അപ്പോള്‍ ലീവ്..?
രാഹുല്‍ ഭക്തന്-പിന്നെ ലീവ് വേണം,, പൊതുവെ പരീക്ഷ കാലമല്ലെ വരുന്നത്. രാഹുല്‍ജിയും പഠിക്കട്ടെ..നല്ല മാര്‍ക്ക് വാങ്ങി പാസാകാന്‍ ഉറക്കമിഴിച്ചിരുന്ന് തന്നെ പഠിക്കണം
- ചോദ്യം. ബജറ്റ് സമ്മേളനം നടക്കുകയാണ്.അതില്‍ നിന്ന് വിട്ടുനില്‍ക്കുക എന്ന വച്ചാ..?
രാഹുല്‍ ഭക്തന്-അത് നല്ലതാണ്. പണ്ടേ രാഹുല്‍ജിയ്ക്ക് അവിടുത്തെ അന്തരീക്ഷവും മണവും അത്ര പഥ്യമല്ല. അധ്വാനിജിയും സുഷ്മ സ്വരാജും യുപിഎ സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ ആഞ്ഞടിച്ചത് പോലെ ചെയ്യാന്‍ രാഹുല്‍ജിയ്ക്ക് കഴിയുന്നില്ലെന്നാണ് ചില വിവരമില്ലാത്തവന്മാരുടെ കണ്ടെത്തല്‍. നല്ല പാര്ലമെന്റേറിയന് അല്ലത്രേ..? അവര്‍ പറയുന്നു സ്ക്കൂളില്‍ പോകാന്‍ മടിയുള്ള കുട്ടിയെ പോലെയാണ് രാഹുലെന്ന്..അതൊന്നും ശരിയല്ല..കൃത്യമായി വീട്ടിലിരുന്ന പഠിക്കുന്ന കുട്ടിയും പരീക്ഷയില്‍ നല്ല മാര്‍ക്ക് വാങ്ങും. അതിനായാണ് ഈ ലീവ്..ഈ അവധിക്കാലത്ത് രാഹുല്‍ജിയുടെ മനസ്സില്‍ വിരിയുന്ന ആശയങ്ങളില്‍ കോണ്‍ഗ്രസ് ഉയിര്ത്തെഴുന്നേല്ക്കും. ഞങ്ങള്‍ അതിനായി കാത്തിരിക്കുകയാണ്.
- ചോദ്യം-വീണ്ടും തോറ്റാലോ…?
രാഹുല്‍ ഭക്തന്: ഒന്നോ രണ്ടോ പരീക്ഷയില്‍ തോറ്റാല്‍ നിരാശനാകുന്ന കുട്ടിയല്ല രാഹുല്‍. തോല്‍വിയില്‍ നിന്ന് പാഠം പഠിക്കുന്ന രാഷ്ട്രീയ വിദ്യാര്‍ത്ഥിയാണ്. മടിയും പേടിയൊന്നും ഇനി ഉണ്ടാകില്ല. ഈ അവധികാലമൊന്ന് കഴിഞ്ഞോട്ടെ..പിന്നെ കോണ്‍ഗ്രസിന്റെ നല്ല കാലമാണ്.
- ചോദ്യം-ഇതല്ലാം നടക്കുമോ…
രാഹുല്‍ ഭക്തന്- പിന്നില്ലാതെ….രാഹുല്‍ യുഗമല്ലെ വരുന്നത്..ഏപ്രില്‍ വരെ ഒന്ന് കാത്തിരിക്കു..(ഏപ്രില്‍ ഫൂളാകാതിരുന്നാല് മതിയായിരുന്നുവെന്ന് ആത്മഗതം)
Discussion about this post