പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്ന സൂചനയാണ് എക്സിറ്റ് പോളുകള്‍ നല്‍കുന്നത്. 294 മണ്ഡലങ്ങളുള്ള ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 178 സീറ്റ് നേടുമെന്ന് എബിപി-ആനന്ദ എക്സിറ്റ് പോള്‍ പറയുന്നു. ഇടത്–കോണ്‍ഗ്രസ് സഖ്യത്തിന് 110 സീറ്റുകളും ബിജെപിയ്ക്ക് ഒരു സീറ്റും മറ്റുള്ളവര്‍ക്ക് അഞ്ചു സീറ്റുമാണ് ഇവരുടെ പ്രവചനം.
സീ വോട്ടര്‍ സര്‍വേയിലും തൃണമൂല്‍ മുന്നിലാണ്. അവര്‍ക്ക് 163-171 സീറ്റുകള്‍ പ്രവചിക്കുമ്പോള്‍ സിപിഎം 71–79, കോണ്‍ഗ്രസ് 47, ബിജെപി 4 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സീറ്റു പ്രവചനം. അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസ് 233 മുതല്‍ 253 സീറ്റുവരെ നേടുമെന്നാണ് ഇന്ത്യ ടുഡേയുടെ എക്സിറ്റ് പോള്‍ ഫലം. 31 മുതല്‍ 58 സീറ്റുകള്‍ വരെയാണ് കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും ഇവര്‍ പ്രവചിക്കുന്നത്. 167 സീറ്റു നേടി മമത അധികാരം നിലനിര്‍ത്തുമെന്ന് ടൈംസ് നൗ നടത്തിയ എക്സിറ്റ് പോളും പ്രവചിക്കുന്നു. ഇടതുപക്ഷം നില മെച്ചപ്പെടുത്തി 75 സീറ്റ് നേടും.
ടുഡെയ്സ് ചാണക്യയുടെ എക്സിറ്റ് പോള്‍ പ്രകാരം തൃണമൂലിന് 210, ഇടത്-കോണ്‍ഗ്രസ് സഖ്യത്തിന് 70, ബിജെപി 14 എന്നിങ്ങനെയാണ് സീറ്റുകള്‍ വിഭജിച്ചിരിക്കുന്നത്.
തമിഴ്നാട്ടില്‍ ജയലളിതയ്ക്ക് അധികാരം നഷ്ടപ്പെടും;
തമിഴ്നാട്ടില്‍ ജയലളിതയ്ക്ക് അധികാരം നഷ്ടപ്പെടുമെന്ന എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. എഐഡിഎംകെ 95 മുതല്‍ 99 സീറ്റുകള്‍ നേടുമ്പോള്‍ മുഖ്യപ്രതിപക്ഷ കക്ഷിയായ ഡിഎംകെയ്ക്ക് 114 മുതല്‍ 118 സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നും ന്യൂസ് നേഷന്‍ സര്‍വേ പറയുന്നു. ബിജെപി നാലു സീറ്റില്‍ ജയിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് ഒമ്പതു സീറ്റ് കിട്ടും.
തമിഴ്നാട്ടില്‍ ഡിഎംകെ കോണ്‍ഗ്രസ് മുന്നേറ്റമെന്ന് ആക്സിസ് ഇന്ത്യാ ടുഡെ. ഈ സഖ്യം 124-140 വരെ സീറ്റുകള്‍ സ്വന്തമാക്കും. എഐഡിഎംകെ 89-101 സീറ്റ് നേടും. ബിജെപിക്ക് മൂന്നുവരെ സീറ്റ് ലഭിക്കാം.
Discussion about this post