പത്തനംതിട്ട: ന്യൂനപക്ഷ സംരക്ഷകരെന്ന് അവകാശപ്പെടുന്നവര്‍ക്കുള്ള മറുപടിയായിരിക്കും ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് ഫലമെന്നു ഇവിടുത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിജെപി സംസ്ഥാന മുന്‍ അധ്യക്ഷനുമായ പി.എസ്. ശ്രീധരന് പിള്ള. 2004-ല്‍ മൂവാറ്റുപുഴയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് ലഭിച്ച അനുകൂല സാഹചര്യം ഇത്തവണ ചെങ്ങന്നൂരില്‍ തനിക്കും ലഭിച്ചെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് സ്ഥാനാര്‍ഥിയെ മുന്‍കൂട്ടി നിശ്ചയിച്ച ബിജെപിയാണ് ചെങ്ങന്നൂരില്‍ പ്രചരണത്തിനു തുടക്കമിട്ടത്. സംസ്ഥാന മുന്‍ അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയെ ഇറക്കിയ എന്‍ഡിഎ സഖ്യം ശക്തമായ മത്സരത്തിനു തയാറെന്നു തുടക്കത്തിലേ വ്യക്തമാക്കി. ബിഡിജെഎസ് ബന്ധത്തിലൂടെ ലഭിക്കുന്ന വോട്ടുകളും പരമ്പരാഗത ബിജെപി വോട്ടുകളും ലഭിച്ചാല്‍ വിജയം സുനിശ്ചതമെന്നാണ് നേതാക്കള്‍ പറയുന്നത്. ആര്‍എസ്എസ് മേല്‍നോട്ടത്തിലും കടുത്ത നിരീക്ഷണത്തിലുമായിരുന്നു ശ്രീധരന്‍പിള്ളയുടെ പ്രചരണം.
Discussion about this post