തിരുവനന്തപുരം: വിജയിക്കാനായില്ലെങ്കിലും തിരുവനന്തപുരം സെന്‍ട്രലില്‍ ബിജെപിക്കായി മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ക്രിക്കറ്റ് താരം ശ്രീശാന്ത്. ഇവിടെ രണ്ടാം സ്ഥാനത്തെത്തിയ യുഡിഎഫിന്റെ ആന്റണി രാജുവും ശ്രീശാന്തും തമ്മിലുള്ള വ്യത്യാസം ആയിരം വോട്ടുകള്‍ മാത്രമാണ്. തന്നെ പിന്തുണച്ച എല്ലാവര്ക്കും ഫലം പുറത്തുവന്നതിനു പിന്നാലെ ശ്രീശാന്ത് നന്ദി അറിയിച്ചു. താന്‍ പൊതു പ്രവര്‍ത്തനം തുടരുമെന്നും ട്വീറ്റില്‍ പറയുന്നു.
ബിജെപി വലിയ സാധ്യതകള്‍ കണ്ട മണ്ഡലമായിരുന്നു തിരുവനന്തപുരം. ശ്രീശാന്ത് എത്തിയതോടെ മത്സരത്തിന് വാശിയേറി. ത്രികോണ മത്സരത്തിനും ഇത് വഴിയൊരുക്കി. തൃപ്പൂണിത്തുറയില്‍ മത്സരിച്ചേക്കുമെന്നായിരുന്നു ആദ്യ വാര്‍്ത്തകള്‍. ശ്രീശാന്തിനെ അവസാന നിമിഷമാണ് തിരുവനന്തപുരത്ത് നിയോഗിച്ചത്. തുടക്കത്തില്‍ പിന്നിലായിരുന്നെങ്കിലും അവസാന ആഴ്ചകളില്‍ പ്രചാരണത്തില്‍ മുന്നിലെത്താന്‍ ശ്രീശാന്തിന് കഴിഞ്ഞു.
ശ്രീശാന്തിന്റെ ഭാര്യാപിതാവും ബിജെപി എംപിയുമായ ഹിരേന്ദ്രസിങ് ശൈഖാവത്തും പ്രചരണത്തിനെത്തിയിരുന്നു. 34764 വോട്ടാണ് ശ്രീ തിരുവനന്തപുരത്ത് നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ ആന്റണി രാജു 35569 വോട്ടുകള്‍ നേടിയപ്പോള്‍ ഇവിടെ വിജയിച്ച മന്ത്രി വി.എസ്. ശിവകുമാര്‍ 46474 വോട്ടുകളും സ്വന്തമാക്കി.
Thanks to all the supporters for all the love and respect..will surly keep working for the people..
— Sreesanth (@sreesanth36) May 19, 2016
sreesanth is still in second place …, good share of votes went to him @sreesanth36
— Shobhana's daughter (@Divi_Pbvr) May 19, 2016
@sreesanth36 in Kannada there s a proverb ಸೋಲು ಗೆಲುವಿನ ಮೆಟ್ಟಿಲು – defeat is d step towards victory. One day u WL definitely win dear brother
— Sharvani Gowda ( modi ka parivar) (@sharvanibjp) May 19, 2016
Discussion about this post