ബിജെപി രണ്ടാം സ്ഥാനത്തെത്തിയ ഏഴ് മണ്ഡലങ്ങളില്‍ നാലിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് സിപിഎം. വട്ടിയൂര്‍ക്കാവ് , പാലക്കാട്. മഞ്ചേശ്വരം, കാസര്‍ഗോഡ് എന്നി മണ്ഡലങ്ങളില്‍ സിപിഎം മൂന്നാം സ്ഥാനത്തായപ്പോള്‍ യുഡിഎഫ് വിജയിച്ചു. മിക്കയിടത്തും വോട്ട് ഷെയറിംഗിലും സിപിഎമ്മിന് കുറവുണ്ടായിട്ടുണ്ട്. കഴക്കൂട്ടം, മലമ്പുഴ, ചാത്തന്നൂര്‍ മണ്ഡലങ്ങളില്‍ യുഡിഎഫ് മുന്നാംസ്ഥാനത്തേക്ക് പോയി. ബിജെപിയ്ക്ക് വോട്ട് മറിച്ചത് നേമത്ത് മൂന്നാം സ്ഥാനത്തേക്ക് പോയ കോണ്‍ഗ്രസാണെന്നാണ് സിപിഎം വാദം. എന്നാല്‍ കാസര്‍ഗോഡ് മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഇടത് സ്ഥാനാര്‍ത്ഥി പിടിച്ചത് 21 ആയിരം വോട്ടുകള്‍ മാത്രമാണെന്നതും ശ്രദ്ധേയം.
ബിജെപി രണ്ടാംസ്ഥാനത്തും എല്‍ഡിഎഫ് മൂന്നാംസ്ഥാനത്തും എത്തിയ മണ്ഡലങ്ങള്‍-
1-വട്ടിയൂര്‍ക്കാവ്-
ഭൂരിപക്ഷം – 7622
കെ. മുരളീധരന്‍-കോണ്‍ഗ്രസ്-വോട്ട്: 51322
കുമ്മനം രാജശേഖരന്‍-ബിജെപി- വോട്ട്: 43700
ഡോ. ടി.എന്‍. സീമ- സിപിഎം-വോട്ട്: 40441
2-പാലക്കാട്
ഭൂരിപക്ഷം- 17483ഷാഫി പറമ്പില്‍-കോണ്‍ഗ്രസ്-വോട്ട്: 57559
ശോഭാ സുരേന്ദ്രന്‍-ബിജെപി-വോട്ട്: 40076
എന്‍.എന്‍. കൃഷ്ണദാസ്-സിപിഎം- വോട്ട്: 38675
3-മഞ്ചേശ്വരം
ഭൂരിപക്ഷം – 89
പി.ബി.അബ്ദുള്‍ റസാഖ-്മുസ്‌ലിം ലീഗ്-വോട്ട്: 56870
കെ.സുരേന്ദ്രന്‍-ബിജെപി-വോട്ട്: 56781
സി.എച്ച്.കുഞ്ഞമ്പു-സിപിഎം-വോട്ട്: 42565
4-കാസര്‍ഗോഡ്
ഭൂരിപക്ഷം- 8607
എന്‍.എ.നെല്ലിക്കുന്ന-്മുസ്‌ലിം ലീഗ്‌വോട്ട്: 64727
രവീശ തന്ത്രി കുണ്ടാര്‍-ബിജെപി-വോട്ട്: 56120
ഡോ. എ.എ.അമീന്‍-എല്‍ഡിഎഫ്-വോട്ട്: 21615
ബിജെപി രണ്ടാം സ്ഥാനത്തും യുഡിഎഫ് മൂന്നാംസ്ഥാനത്തും വന്ന മണ്ഡലങ്ങള്‍
1-ചാത്തന്നൂര്‍-
ജി.എസ്. ജയലാല്‍-സി.പി.ഐ വോട്ട്: 67606
പി.ബി.ഗോപകുമാര്‍-ബിജെപി-വോട്ട്: 33199
ഡോ. ശൂരനാട് രാജശേഖരന്‍ -യുഡിഎഫ്- വോട്ട്: 30139
2-മലമ്പുഴ
ഭൂരിപക്ഷം- 27142
വി.എസ്. അച്യുതാനന്ദന്‍-സി.പി.എം.-വോട്ട്: 73299
സി. കൃഷ്ണകുമാര്‍-ബിജെപി-വോട്ട്: 46157
വി.എസ്. ജോയ്-കോണ്‍ഗ്രസ്- വോട്ട്: 35333
3-കഴക്കൂട്ടം
ഭൂരിപക്ഷം – 7347
കടകംപള്ളി സുരേന്ദ്രന്‍-സി.പി.എം.വോട്ട്: 50079
വി. മുരളീധരന്‍-ബിജെപി-വോട്ട്: 42732
എം.എ. വാഹിദ് -കോണ്‍ഗ്രസ്- 38602
തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി രാജുവാണ് രണ്ടാം സ്ഥാനത്ത് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി എസ് ശ്രീശാന്തിനേക്കാള്‍ 805 വോട്ടാണ് കൂടുതല്‍ നേടിയത്. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായ വി.എസ് ശിവകുമാറാണ് ജയിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ മറ്റുള്ള മൂന്ന് മണ്ഡലങ്ങളിലും സിപിഎം വിജയിച്ചയിടത്താണ് ബിജെപി ശക്തമായ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. പാലക്കാട് ജില്ലയിലാകട്ടെ 12 ല്‍ 9 സീറ്റും നേടി മുന്നിട്ട് നില്‍ക്കുന്നതിനിടെയാണ് പാലക്കാട് സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. തിരുവനന്തപുരം ജില്ലയിലും സിപിഎം മേധാവിത്വം പ്രകടമായിരുന്നു.
Discussion about this post