ഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെ ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇന്നും പ്രതിപക്ഷം ബഹളമുണ്ടാക്കിയേക്കും . വിഷയത്തില്‍ അടിയന്തിര ചര്‍ച്ചവേണമെന്ന ആവശ്യം ചട്ടപ്രകാരം ഉന്നയിച്ചാല്‍ പരിഗണിക്കാമെന്ന് രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ.കുര്യന് ഇന്നലെ പ്രതിപക്ഷത്തെ അറിയിച്ചിരുന്നു.ചര്‍ച്ചയ്ക്കായി കോണ്‍ഗ്രസ് ഇന്ന് നോട്ടീസ് നല്‍കിയേക്കും. ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ലോക്സഭയിലും പ്രതിപക്ഷം ഇന്ന് പ്രതിഷേധിക്കും . ഇന്നലെ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ ബഹളമുണ്ടാക്കി പ്രതിഷേധിച്ച പ്രതിപക്ഷം ലോക്സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.കേരളത്തില്‍ നിന്നുള്ള എംപിമാരും പ്രതിഷേധിച്ചിരുന്നു .
Discussion about this post