കുപ്വാര: ജമ്മു കാഷ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചു ഭീകരര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ക്കു പരിക്കേറ്റു.
ശ്രീനഗറില്‍നിന്ന് 81 കിലോമീറ്റര്‍ അകലെ കുപ്വാര ജില്ലയിലെ ഡ്രഗ്മുള്ളയിലായിരുന്നു ഏറ്റുമുട്ടല്‍. തീവ്രവാദി സാന്നിധ്യം ഉള്ളതായി റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലം വളഞ്ഞ സൈന്യത്തിനു നേര്‍ക്ക് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം നടത്തിയ തിരിച്ചടിയില്‍ അഞ്ചു ഭീകരര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട ഭീകരരില്‍നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.
പരിക്കേറ്റ സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post