കൊല്ലം: തെരഞ്ഞെടുപ്പ് അവലോകനത്തിനു ചേര്‍ന്ന ഡിസിസി യോഗത്തില്‍ പൊട്ടിക്കരഞ്ഞു മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദുകൃഷ്ണ. ചാത്തന്നൂരിലെ തോല്‍വിയുടെ ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടിവെയ്ക്കുകയും കോലം കത്തിക്കുകയും ചെയ്തതിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു ഇത്. സംസാരിച്ചു തുടങ്ങിയപ്പോള്‍ വിങ്ങിപ്പൊട്ടിയ ബിന്ദുവിനെ നേതാക്കള്‍ ആശ്വസിപ്പിച്ചു.
മടങ്ങിവന്ന് കസേരയില്‍ ഇരുന്ന ബിന്ദു തനിക്ക് പറയാനുളളതെല്ലാം പറയാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഈ സമയത്തും ബിന്ദുവിനെതിരെ ആരോപണങ്ങളുമായി മറ്റ് അംഗങ്ങള്‍ തിരിഞ്ഞു. തുടര്‍ന്ന് ബിന്ദു വീണ്ടും സംസാരിക്കാനെത്തി. ശൂരനാട് രാജശേഖരനെതിരെ താന്‍ ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്നും താന്‍ മത്സരിച്ചപ്പോള്‍ തന്റെ ബൂത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് കോണ്‍ഗ്രസിന് ലഭിച്ചുവെന്നും വിശദമാക്കി. ഇപ്പോള്‍ തന്റെ ബൂത്തില്‍ ശൂരനാട് രാജശേഖരന് രണ്ടാം സ്ഥാനത്തായി.
അദ്ദേഹത്തിന്റെ ബന്ധുക്കളും സമുദായ അംഗങ്ങളും കൂടുതലുളള സ്ഥലങ്ങളില്‍ എസ്എന്‍ഡിപി നേതാവായ ബിജെപി സ്ഥാനാര്‍ത്ഥിയാണ് ഒന്നാംസ്ഥാനത്ത്. തന്നെ വിമര്‍ശിക്കുന്നവര്‍ ഇതിനെല്ലാം മറുപടി നല്‍കണം. കേരളമാകെ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന്റെ ഉത്തരവാദി താനാണെന്ന രീതിയിലാണ് ചിലരുടെ പ്രചാരണം.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിമതനായാ ആള് ഡിസിസി ഓഫിസിനു മുന്നില്‍ തന്റെ കോലം കത്തിച്ചു. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതാവാണ് കോണ്‍ഗ്രസുകാര്‍ തന്റെ കോലം കത്തിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. അതിന്റെ തെളിവുകള്‍ അവര്‍ നേതാക്കളെ കാണിച്ചുവെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
Discussion about this post