കൊല്‍ക്കത്ത: തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്കും വോട്ട് രേഖപ്പെടുത്താതിരിക്കാനുള്ള വോട്ടര്‍മാരുടെ അവകാശമായ നോട്ടക്ക് പശ്ചിമബംഗാളില്‍ ലഭിച്ചത് നാലാം സ്ഥാനം. തൃണമൂല്‍ കോണ്‍ഗ്രസ്, ഇടത് കോണ്‍ഗ്രസ് സഖ്യം ബി.ജെ.പി എന്നിവര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചിരിക്കുന്നത് നോട്ടക്കാണ്.ഒരു കാലത്ത് ബംഗാളിലെ പ്രമുഖ പാര്‍ട്ടിയായിരുന്ന സിപിഐ നോട്ടയുടെ പിറകിലായി. സമാനമായ അവസ്ഥയിലാണ് ഫോര്‍വേഡ് ബ്ലോക് എന്ന ഇടത് പാര്‍ട്ടിയും.
ബി.എസ്.പി, എസ്.യു.സി.ഐ,സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ തുടങ്ങിയവരും ബംഗാളില്‍ നോട്ടക്ക് പിന്നിലാണ്. അടുത്തിടെ തെരഞ്ഞെടുപ്പ് നടന്ന അസം, തമിഴ്നാട്, പുതുച്ചേരി, സംസ്ഥാനങ്ങളിലും നോട്ടക്ക് വോട്ട് കൂടി. കുറഞ്ഞ വോട്ട് ലഭിച്ച കേരളം മാത്രമാണ് ഇതിന് അപവാദം.
Discussion about this post