തിരുവനന്തപുരം: ഇന്ന് അധികാരത്തിലേറുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പുതിയ സര്‍ക്കാരില്‍ ഒരുപ്രതീക്ഷയുമില്ലെന്ന് കുമ്മനം പറഞ്ഞു. കേരളം പൗരാവകാശങ്ങളുടെ ശവപ്പറമ്പായെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കാന്‍ രാഷ്ട്രപതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളുമുള്‍പ്പെടുന്ന സംഘം കഴിഞ്ഞദിവസം രാഷ്ട്രപതിയെ സന്ദര്‍ശിച്ചിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ സിപിഎം ആക്രമണം അഴിച്ചുവിടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആരോപിച്ചു. ബിജെപി കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാഷ്ട്രപതിക്കു പരാതി നല്‍കിയത്.
Discussion about this post