ഡല്‍ഹി: മൂന്നുവര്‍ഷം കൊണ്ട് ഇനിയും ഒട്ടേറെ ലക്ഷ്യങ്ങള്‍ നേടാനുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ സാമ്പത്തിക പരിഷ്ക്കരണ നടപടികള്‍ മെല്ലയാണെന്ന വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താന്‍ പരമാവധി പരിഷ്ക്കരണങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. ഇനിയും ഏറെ നടപ്പാക്കാനുണ്ട്. വളര്‍ച്ചയുടെ പാത സൃഷ്ടിക്കാന്‍ കഴിഞ്ഞു. സംസ്ഥാനങ്ങള്‍ മാറ്റങ്ങള്‍ പിന്തുടരുകയാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്നും അേേദ്ദഹം പറഞ്ഞു. വ്യവസാങ്ങള്ക്ക് അനുകൂല അന്തരീക്ഷം സൃഷ്ടിക്കുക, അഴിമതി നിയന്ത്രിക്കുക, വിദേശനിക്ഷേപം എന്നീ കാര്യങ്ങളിലെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രധാനമന്ത്രി എടുത്തുകാട്ടി.
താന്‍ അധികാരത്തിലെത്തിയപ്പോള്‍ വിദഗ്ധരോട് ഒപ്പമായിരുന്നു ഭരണം തുടങ്ങിയത്. വലിയ പരിഷ്ക്കരത്തെപ്പറ്റി അവരോട് ചോദിച്ചപ്പോള്‍ ആരും ഒന്നും പറഞ്ഞില്ലെന്നും വാള് സ്ട്രീറ്റ് ജേര്‍ണലിന് നല്കിയ അഭിമുഖത്തില്‍ മോദി പറഞ്ഞു. ചരക്കുസേവന നികുതി ഈ വര്‍ഷം രാജ്യസഭയില്‍ പാസാകുമെന്ന് പ്രതീക്ഷിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ ഒരു കോണിലല്ലെന്നും വിദേശനയത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രധാനമന്ത്രി പ്രതികരിച്ചു.
Discussion about this post