ഡല്‍ഹി: മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ഡല്‍ഹിയിലെത്തിയ പിണറായി വിജയന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തി. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുമായി കൂടിക്കാഴ്ച നടത്തി. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയെ കണ്ടശേഷമായിരുന്നു ജയ്റ്റ്ലിയെ കാണാനെത്തിയത്.
കേരളത്തിനുകൂടി ഗുണകരമായ ജിഎസ്ടി ബില്‍ പാസാക്കുന്നതിന് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന് പിണറായി വിജയനോട് ജെയ്റ്റ്ലി അഭ്യര്‍ഥിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് പിണറായി ധനമന്ത്രിയെ അറിയിച്ചു. ചീഫ് സെക്രട്ടറി എം.എസ്. വിജയാനന്ദും അഡീഷനല്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ നളിനി നെറ്റോയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസും പിണറായിക്കൊപ്പമുണ്ടായിരുന്നു.
രാവിലെ ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് കേരളഹൗസിലെത്തിയ മുഖ്യമന്ത്രിക്ക് ഡല്‍ഹി മലയാളികളും ജീവനക്കാരും ചേര്‍ന്ന് സ്വീകരണം നല്കി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
രാഷ്ട്രീയലോകം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്നതിനിടെയാണു പിണറായി വിജയന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച. വൈകുന്നേരം 4.10നാണ്. നാളെ ആരംഭിക്കുന്ന സിപിഎം പോളിറ്റ് ബ്യൂറോയില്‍ പങ്കെടുത്തശേഷം പിണറായി തിങ്കളാഴ്ച കേരളത്തിലേക്കു മടങ്ങും.
Discussion about this post