ഡല്‍ഹി: ഇന്ത്യന്‍ നാഗരികത എണ്ണായിരം വര്‍ഷം പഴക്കുമുള്ളതാണെന്ന് കണ്ടെത്തില്‍. 5,500 വര്‍ഷം മാത്രം പഴക്കുമുള്ളതാണെന്ന മുന്‍ കണ്ടെത്തിലുകളെ തള്ളിയാണ് പുതിയ പഠനം. ഖരഗ്പൂര്‍ ഐഐടിയും കേന്ദ്ര പുരാവസ്തു ഗവേഷണ വകുപ്പും നടത്തിയ പരിശോധനയിലാണ് ഈ നിഗമനം. മെയ് 25ന് പുറത്തിറക്കിയ ‘നേച്ചര്‍’ മാസികയിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.
ഈജിപ്ഷ്യന്‍(7,000 ബിസി-3000 ബിസി), മെസൊപൊട്ടാമിയന്(6,500 ബിസി-3,100ബിസി) സംസ്കാരങ്ങളേക്കാള്‍ കാലപ്പഴക്കം ഇതിനുണ്ട്. ഇന്ത്യന്‍ സംസ്കാരങ്ങളായ ഹാരപ്പയ്ക്കും മോഹന്‍ ജദാരോയ്ക്കും മുമ്പു ആയിരത്തോളം വര്‍ഷം മറ്റൊരു നാഗരികത ഇവിടെ നിലനിന്നിരുന്നുവെന്നും പഠനം പറയുന്നു. ‘ഒപ്റ്റിക്കലി സ്റ്റിമുലേറ്റഡ് ലൂമിനന്‍സ്’ എന്ന സാങ്കേതിക വിദ്യയാണ് പഠനത്തിനുപയോഗിച്ചിരിക്കുന്നത്. ഖനനം ചെയ്തെടുത്ത മണ്‍പാത്രങ്ങളുടെ അവശിഷ്ടങ്ങളിലായിരുന്നു ഗവേഷണം.
ഹരിയാനയിലെ ഭിറാനയിലും രാഖിഗാര്ഹിയിലും ഗോത്രസമൂഹങ്ങളെപ്പറ്റി ഗവേഷണത്തിനെത്തിയപ്പോള് യാദൃച്ഛികമായി ഈ തെളിവുകള്‍ ലഭിക്കുകയായിരുന്നു. ക്രമേണ സൗകര്യങ്ങള്‍ കുറഞ്ഞതും നഗരവത്കരണം ഇല്ലാതായിത്തുടങ്ങിയതും സംസ്കാരം നശിക്കാന്‍ ഇടയാക്കിയെന്ന് ഗവേഷകര്‍ പറയുന്നു. കൃഷിനാശവും മഴയുടെ ലഭ്യതക്കുറവും ആള്‍നാശത്തിന് കാരണമായി.
Discussion about this post