ഡല്‍ഹി: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റി(ഐഎസ്)നോട് ആഭിമുഖ്യം കാണിക്കുന്ന അഞ്ഞൂറോളം ഇന്ത്യക്കാര്‍ നിരീക്ഷണത്തിലാണെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം. വെബ്സൈറ്റുകളിലൂടെയും മറ്റും ഐഎസുമായി ബന്ധം സ്ഥാപിക്കാന്‍ ഇവര്‍ ശ്രമിച്ചിട്ടുണ്ടെന്നും നിരീക്ഷണത്തിലുള്ളവരിള് ഭൂരിഭാഗം യുവാക്കളാണെന്നും രഹ്യസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു. ഐഎസ് സ്വാധീന മേഖലകളായ സിറിയയിലേക്കും ഇറാക്കിലേക്കും എത്താനുള്ള മാര്‍ഗങ്ങള്‍ ഇവര്‍ തേടുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐഎസുമായി ബന്ധംസ്ഥാപിക്കാന്‍ ശ്രമിച്ചവരെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദേശാനുസരണം സംസ്ഥാന പൊലീസും, എന്‍ഐഎയും സുഷ്മനിരീക്ഷണം നടത്തിവരുകയാണ്. ഇവരില്‍ ഭൂരിഭാഗം ആളുകളെയും ചോദ്യംചെയ്തുകഴിഞ്ഞു. തീവ്രവാദ സംഘടനകളായ ജയ്ഷ് ഇ മുഹമ്മദ്, ഇന്ത്യന്‍ മുജാഹിദീന്‍, ലഷ്കര്‍ ഇ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നിവയുടെ പ്രവര്‍ത്തകരായിരുന്നവരാണ് ഐഎസിലേക്ക് മാറിയതെന്നും രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചു.
ജമ്മു കാഷ്മീര്‍, കര്‍ണാടക, കേരളം, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് ഐഎസ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്. ഇവര്‍ ഇന്റര്‍ നെറ്റ് കേന്ദ്രീകൃതമായുള്ള കോളുകള്‍, മെസേജുകള്‍ എന്നിവ നടത്താവുന്ന ആപ്ലിക്കേഷനുകളായ ലിവ്, ടാംഗോ, കിക്, നിംബസ്, വോക്സര്‍, ടോക്റേ, ട്രില്യണ്‍, ഗ്രൂപ്പ്മി, വൈബര്‍, ഹൈക്ക്, കകാവൊ ടോക്, ഐഎം പ്ലസ് തുടങ്ങിയവയിലൂടെ ഐഎസ് സന്ദേശങ്ങളുംമറ്റും കൈമാറിയതയാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.
Discussion about this post