തിരുവനന്തപുരം: വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി എംഎല്‍എമാരുടെ സത്യ പ്രതിജ്ഞ ചടങ്ങ്. സഗൗരവവുംസ ദൈവനാമത്തിലുമാണ് ഭൂരിപക്ഷം എംഎല്‍എമാരും സത്യ പ്രതിജ്ഞ ചെയ്തത്. ഭരണകക്ഷിയിലെ പ്രമുഖരായ സിപിഎം-സിപിഐ അംഗങ്ങള്‍ സഗൗരവം സത്യ പ്രതിജ്ഞ ചെയ്തു. എന്നാല്‍ ഇതിനിടയില്‍ ആറന്മുളയിലെ സിപിഎം എംഎല്‍എയും മാധ്യമപ്രവര്‍ത്തകയുമായ വീണ ജോര്‍ജ്ജ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത് ശ്രദ്ധേയമായി. ആറന്മുളയില് ഓര്‍ത്തഡോക്സ് സഭയുടെ നോമിനിയാണ് വീണ ജോര്‍ജ്ജ് എന്ന ആരോപണം എതിരാളികള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ അവരെ മത്സരിപ്പിച്ചാണ് സിപിഎം അതിന് മറുപടി നല്‍കിയത്. കോതമംഗലത്തെ ഇടത് മുന്നണി എംഎല്‍എ ആന്റണി ജോണ്‍ സത്യപ്രതിജ്ഞ ചെയ്തതും ദൈവനാമത്തിലാണ്. ഇടത് മുന്നണി എംഎല്‍എമാരില്‍ ഇവരുടെ രണ്ട് പേരുടെ സത്യപ്രതിജ്ഞ വേറിട്ട് നിന്നത് ചര്‍ച്ചയായി.
കമ്മ്യൂണിസ്റ്റ് എംഎല്‍എമാര്‍ സഗൗരവം സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ യുഡിഎഫ് എംഎല്‍എമാര്‍ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ ദൈവനാമത്തില്‍ സത്യമഞ്ചേശ്വരം എംഎല്‍എ അബ്ദുള്‍ ഖാദര്‍ കന്നഡയിലും, ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന് തമിഴിലും സത്യപ്രതിജ്ഞ ചെയ്തു. എറണാകുളം എംഎല്‍എ ഹൈബി ഈഡന് ഇംഗ്ലീഷ് ഭാഷയിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനായി പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ് ദൈവനാമത്തില്‍ സഗൗരവ സത്യപ്രതിജ്ഞയാണ് ചെയ്തത്.
Discussion about this post