ഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനാകുന്നതില്‍ കോണ്‍ഗ്രസില്‍ ഭിന്നത. മുന്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി അജിത് ജോഗി പാര്‍ട്ടി വാടാനൊരുങ്ങുന്നു. അതേസമയം രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ മഅബ്ദുള്ള രംഗത്തെത്തി. രാഹുല്‍ അധ്യക്ഷപദവി ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാഹുലിനെ കോണ്‍ഗ്രസ് അധ്യക്ഷനായി അവരോധിച്ചാല്‍ പാര്‍ട്ടിവിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അജിത് ജോഗി ഹൈക്കമാന്റിനെ അറിയിച്ചതായാണ് സൂചന.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഉടന്‍ ഏറ്റെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അജിത് ജോഗി എതിര്‍പ്പുന്നയിക്കുന്നത്. സ്ഥാനാരോഹണത്തിനായി ഉടന്‍ ഓള് ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി(എഐസിസി) ചേരുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. പാര്‍ട്ടിക്കുണ്ടായ തുടര്‍ച്ചയായ തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകൂടി മുന്നില്‍ കണ്ടാണ് നേതൃമാറ്റം.
Discussion about this post