മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് നേതാവ് കെ,കെ സുധാകരന് രംഗത്ത്. പാര്‍ട്ടിയില്‍ ഫാസിസ്റ്റ് രീതി നടപ്പാക്കി മുഖ്യമന്ത്രിയായ ആളാണ് പിണറായി വിജയന്. ഇപ്പോള്‍ ഭരണത്തിലും അത് നടപ്പാക്കുകയാണെന്ന് സുധാകരന് ആരോപിച്ചു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പിണറായി വിജയന് നടത്തിയ പസ്താവന ഇതിന് ഉദാഹരണമാണ്. പാര്‍ട്ടിയുമായി ആലോചിക്കുക പോലും ചെയ്യാതെയാണ് അണക്കെട്ട് സംബന്ധിച്ച നിലപാട് പ്രഖ്യാപിച്ചത്. സര്‍വ്വ കക്ഷിയോഗത്തില്‍ ഒന്‍പത് തവണ എടുത്ത നിലപാടാണ് പിണറായി വിജയന് മാറ്റിയതെന്നും സുധാകരന് പറഞ്ഞു.
പിണറായി വിജയനെതിരെ മുസ്ലിംലീഗും രംഗത്തെത്തി. മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമെന്ന് പറഞ്ഞ പിണറായി കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് ലീഗ് കുറ്റപ്പെടുത്തി.
Discussion about this post