കണ്ണൂര്‍: അധികാരത്തിന്റെ ഹുങ്കില്‍ വളപ്പട്ടണത്ത് കണ്ടല്‍ പാര്‍ക്ക് പുനസ്ഥാപിക്കാമെന്ന് കരുതേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്. കണ്ടല്‍പാര്‍ക്ക് തുറക്കാനുള്ള നീക്കം അനുവദിക്കില്ല. അത്തരം നടപടികള്‍ ചോരയും നീരും കൊടുത്ത് നേരിടും. കണ്ടല്‍ പാര്‍ക്കല്ല, അതിന്റെ മറവില്‍ റിസോര്‍ട്ട് തുറക്കാനാണ് ശ്രമമെന്നും സുധാകരന് പറഞ്ഞു.
വിവരദോഷിയായ ഇപി ജയരാജനെ കായിക മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്നും കെ സുധാകരന് ആവശ്യപ്പെട്ടു.
Discussion about this post