വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചു. 2383 ഡെലിഗേറ്റുകളുടെ പിന്തുണയാണ് ഹിലരി ക്ലിന്റണുള്ളത്. പോര്ട്ടോറിക്കറി പ്രൈമറിയിയില് നിന്ന് കഴിഞ്ഞ ദിവസം പിന്തുണ ലഭിച്ചതോടെയാണ് ഹിലരി സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചത്. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഹിലരിയുടെ മുഖ്യ എതിരാളി ബേണി സാന്‍ഡേഴ്സിന് 1569 പ്രതിനിധികളുടെ പിന്തുണയാണുള്ളത്.
ചരിത്ര നിമിഷത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്നും ഇനിയും ഏറെ മുന്നേറാനുണ്ടെന്നും ഹിലരി ക്ലിന്റണ് പ്രതികരിച്ചു.
ന്യൂജഴ്സിയിലെ ഇന്നത്തെ പ്രൈമറികള്‍ പൂര്‍ത്തിയാകുന്നതോടെ ഹിലരി നാമനിര്‍ദേശം ഉറപ്പിക്കുമെന്നാണ് സൂചന. കൂടാതെ കാലിഫോര്‍ണിയ, മൊണ്ടാന, ന്യൂ മെക്സികോ, നോര്‍ത് ഡക്കോട്ട, സൗത് ഡക്കോട്ട എന്നിവിടങ്ങളിലും ഇന്ന് തെരഞ്ഞെടുപ്പുകള്‍ നടക്കുന്നുണ്ട്. ഡെമോക്രാറ്റിക് പാര്‍ട്ടി നാമനിര്‍ദേശം ചെയ്യുന്നതോടെ ചരിത്രത്തിലാദ്യമായി യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്ന വനിതയാകും ഹിലരി.
Discussion about this post