തൃശ്ശൂര്‍ : സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ പഞ്ചാബ് സ്വദേശിയെ ഇന്ന് പോലീസ് ചോദ്യം ചെയ്യും .ചന്ദ്രബോസിനെ കൊലപ്പെടുത്തുന്നതിനായി പ്രതി നിസാം ഉപയോഗിച്ച കാര്‍ ഇയാളുടേതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് പഞ്ചാബ് സ്വദേശിയെ കസ്റ്റഡിയിലെടുക്കാന്‍ തീരുമാനിച്ചത്.
ഇതിനിടെ നിസാമിനെ അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലല്ലാതെ ചോദ്യം ചെയ്തതിന് തൃശ്ശൂര്‍ മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബിനെതിരെ ഐജി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.ജേക്കബ് ജോബിന്റെ നീക്കങ്ങള്‍ വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ റേഞ്ച് ഐജി ടി.കെ ജോസ് അന്വേഷണറിപ്പോര്‍ട്ട് എഡിജിപിക്ക് കൈമാറി.
Discussion about this post