തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി യുഡിഎഫ് ചെയര്‍മാനായി തുടരും. യുഡിഎഫ് ഏകോപനസമിതി യോഗത്തിലാണ് തീരുമാനം. പ്രഖ്യാപനം എഐസിസി അനുമതി ലഭിച്ചശേഷമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭാകക്ഷി നേതാവും യുഡിഎഫ് ചെയര്‍മാനും രണ്ടുപേരാകുന്നത് ആദ്യമായിട്ടാണ്.
ഉമ്മന്‍ ചാണ്ടി യുഡിഎഫ് ചെയര്‍മാനായി തുടരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വളരെ നിര്‍ബന്ധിച്ചാണ് അദ്ദേഹത്തെ സ്ഥാനം ഏല്‍പ്പിച്ചതെന്നും തുടരാന്‍ താത്പര്യമില്ലെന്ന് അദ്ദേഹം അറിയിച്ചുവെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫിലെ ഘടകകക്ഷികളും ഉമ്മന്‍ ചാണ്ടിക്ക് പിന്തുണ അറിയിച്ചു.
Discussion about this post