അള്‍ജീരിയ: സാമൂഹിക മാധ്യമങ്ങളുടെ ലഹരി ഒഴിവാക്കാന്‍ കഴിയാത്തവര്‍ക്കായി അള്‍ജീരിയയില്‍ ക്ലിനിക് തുടങ്ങി.മദ്യം, മയക്കു മരുന്ന് എന്നിവയെപ്പോലെ സോഷ്യല്‍ മാധ്യമങ്ങളും ഉപഭോക്താക്കളെ അടിമകളാക്കിയേക്കാം എ്ന്നാണ് വിലയിരുത്തല്‍.അള്‍ജീരിയയില്‍ ഒരു കോടിപ്പേര്ക്കാണു ഫെയ്സ്ബുക്ക് അക്കൗണ്ട് ഉള്ളത്.
ഫെയ്സ്ബുക്കിന്റെ ആകര്‍ഷണവലയത്തില്‍പ്പെട്ട് കടമകള്‍ മറക്കുന്നവരെയാണു ക്ലിനിക് ലക്ഷ്യമിടുന്നത്. സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനത്തിനുവഴങ്ങി മതതീവ്രവാദത്തിലേക്കു തിരിഞ്ഞവര്‍ക്കും ചികിത്സയുണ്ട്. കൗണ്‍സലിങ് അടക്കമുള്ള മാര്‍ഗങ്ങളിലൂടെയാണ് അടിമത്വത്തില്‍നിന്നു മോചിപ്പിക്കുന്നതെന്നു ക്ലിനിക് ഡയറക്ടും മനശാസ്ത്രജ്ഞനുമായ റൗഫ് ബൊഗഫ അറിയിച്ചു.മദ്യം, മയക്കുമരുന്ന് അടിമകളെ ചികിത്സിക്കുന്നതിലാണു റൗഫ് ശ്രദ്ധിച്ചിരുന്നത്. സാമൂഹിക മാധ്യമങ്ങളും സമാന അടിമത്വത്തിലേക്കു നയിക്കുമെന്ന തിരിച്ചറിവാണു ക്ലിനിക്കിനു പിന്നില്‍.
Discussion about this post