ജിഷയും യുവാവും വീട്ടിലേക്ക് പോകുന്ന ദൃശ്യങ്ങള്‍ സിസി ടിവിയില്‍
കൊച്ചി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥി ജിഷ കൊല്ലപ്പെട്ട കേസില്‍ നിര്‍ണായക തെളിവ്. കൊലപാതകി എന്ന് പോലിസ് സംശയിക്കുന്ന ആളുടെ സിസി ടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചു. ജിഷയുടെ വീടിന്റെ അധികം അകലെ അല്ലാത്ത രാസവളം ഡിപ്പോയുടെ സിസി ടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.
മഞ്ഞ ഷര്‍ട്ട് ധരിച്ച യുവാവുമൊത്ത് ജിഷ ഉച്ചയോടെ വീട്ടിലേക്ക് വരുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. യുവാവിന്റെ മുഖം പക്ഷേ വ്യക്തമല്ല. മഞ്ഞ ഷര്‍ട്ട് ധരിച്ച യുവാവിനെ കൊല നടന്ന ദിവസം ജിഷയുടെ വീടിന്റെ പരിസരത്ത് കണ്ടിരുന്നതായി അയല്‍വാസികള്‍ മൊഴി നല്‍കിയിരുന്നു. ഇത് പ്രകാരമാണ് രേഖാ ചിത്രം പോലിസ് തയ്യാറാക്കിയത്.
വീഡിയോ ദൃശ്യങ്ങളില്‍ യുവാവിന്റെ മുഖം വ്യക്തമല്ല. നേരത്തെ കൊല നടന്ന ദിവസം പാവിലെ ജിഷ പുറത്ത് പോയിരുന്നു എന്ന് വ്യക്തമായിരുന്നു. ഉച്ചയ്ക്ക് പുറത്ത് നിന്ന് ഭക്ഷണം കഴിച്ചതിന്റെ തെളിവും പോലിസിന് ലഭിച്ചിരുന്നു. ഈ യുവാവുമോത്താണ് ജിഷ പുറത്ത് നിന്ന് ഭക്ഷണം കഴിച്ചതെന്നാണ് പോലിസ് നിഗമനം.
Discussion about this post