പാപ്പിനിശ്ശേരി: മുഹമ്മദലി അനുസ്മരണത്തില്‍ പറ്റിയ അബദ്ധം വിശദീകരിച്ച് വീണ്ടും കായികമന്ത്രി ഇപി ജയരാജന്. പാപ്പിനിശ്ശേരിയില്‍ നടന്ന സ്വീകരണ പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം വീണ്ടും മുഹമ്മദലി വിഷയം വിശദീകരിച്ചും പത്രക്കാരെ കുറ്റപ്പെടുത്തിയും ജയരാജന് പ്രസംഗിച്ചത്.
”ചില പത്രക്കാര് വിചാരിച്ചു,ഞാനൊരു അന്താരാഷ്ട്ര കായിക മന്ത്രിയാണെന്ന്. ഞാന്‍ കേരളത്തിന്റെ കായിക മന്ത്രിയാണ്. കാറില്‍ യാത്ര ചെയ്യുന്ന വേളയിലാണ് ഒരു ചാനല്‍ എന്നോട് അനുശോചന സന്ദേശം ആവശ്യപ്പെട്ടത്. നമ്മുടെ മുഹമ്മദലി എന്നു കേട്ടപ്പോള്‍ ഞാന്‍ ധരിച്ചു കേരളത്തിലെ മുഹമ്മദലിയാണെന്ന്. അതുകൊണ്ടാണ് ആ ചാനലിനോട് അങ്ങനെ പറഞ്ഞതെന്നും ഉടന്‍ തന്നെ താനത് തിരുത്തുകയും ചെയ്തിരുന്നു-മന്ത്രി പറഞ്ഞു.
മാധ്യമങ്ങള്‍ തന്നെ പലവുരു വേട്ടയാടാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അതിലൊന്നും പതറിപ്പോയിട്ടില്ലെന്നും ജയരാജന് കൂട്ടിച്ചേര്‍ത്തു. ബോക്സര്‍ മുഹമ്മദലിയെ കേരളീയനെന്ന് കരുതി നടത്തിയ അനുസ്മരണം ട്രോളര്‍മാര്‍ ആഘോഷിച്ചിരുന്നു. ഇനി കേരളത്തിലെ മുഹമ്മദലി എന്ന് കരുതിയെങ്കില്‍ അതേത് മുഹമ്മദലി എന്ന് വ്യക്തമാക്കണമെന്നാണ് വിമര്‍ശകരുടെ ആവശ്യം. ഇല്ലാത്ത മുഹമ്മദലി ഗോള്‍ഡ് മെഡല്‍ നേടി എന്ന് പറഞ്ഞ് അനുസ്മരണം നടത്തുന്നത് അറിവില്ലായ്മയല്ലേ എന്നാണ് ഉയര്‍ന്നിരുന്ന ചോദ്യം.
Discussion about this post