ഡല്‍ഹി: വിവാദമായ ഉഡ്ത പഞ്ചാബ് എന്ന ബോളിവുഡ് സിനിമയ്ക്ക് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് (സിഎഫ്ബിസി) പ്രദര്‍ശനാനുമതി നല്കി. എ സര്ട്ടഫിക്കറ്റോടെയാണ് പ്രദര്‍ശനാനുമതി നല്‍കുന്നതെന്ന് സിഎഫ്ബിസി അധ്യക്ഷന്‍ പഹ്ലജ് നിഹലാനി പറഞ്ഞു. അതേസമയം പേരിലുള്ള പഞ്ചാബ് പ്രയോഗം ഒഴിവാക്കിയിട്ടില്ല.
പഞ്ചാബിലെ ലഹരി മാഫിയയുടെ കഥപറയുന്ന സിനിമയിലെ 89 സീനുകള്‍ ഒഴിവാക്കണമെന്നും പേരിലുള്ള പഞ്ചാബ് എന്ന പ്രയോഗം മാറ്റണമെന്നും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത് നേരത്തെ വിവാദമായിരുന്നു. പഞ്ചാബ് പ്രയോഗം ഒഴിവാക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് ഒരിക്കലും ആവശ്യപ്പെട്ടിരുന്നില്ലെന്നും സിനിമയുടെ പ്രൊഡ്യൂസര്‍ പബ്ലിസിറ്റിക്കായാണ് ഇത്തരമൊരു ആരോപണം നടത്തിയതെന്നും നിഹലാനി പറഞ്ഞു.
13 സീനുകള്‍ ഒഴിവാക്കിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. അഭിഷേക് ചൗബെയാണ് ഉഡ്ത പഞ്ചാബിന്റെ സംവിധായകന്. മലയാളിയായ രാജീവ് രവിയാണ് ഛായാഗ്രാഹകന്‍. ജൂണ്‍ 17 ആണ് റിലീസിംഗ് തീയതി.
Discussion about this post