കൊച്ചി; ഡയമണ്ട് നക്ലൈസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് അനുശ്രീ. നടിയുടെ ഫോട്ടോകളും വീഡിയോകളും വളരെ പെട്ടെന്നാണ് വെെറലാവാറ്. ഇപ്പോഴിതാ അനുശ്രീയുടെ ഒരു പോസ്റ്റ് ചർച്ചയായിരിക്കുകയാണ്. ആത്മീയതയിലുടെ വഴിയില്‍, രുദ്രാക്ഷമൊക്കെ ഇട്ടു നില്‍ക്കുന്ന ഏതാനും ചിത്രങ്ങളാണ് താരം പങ്കുവച്ചിരിയ്ക്കുന്നത്.
രുദ്രാക്ഷം കഴുത്തിലിട്ട്, വിത്തൗട്ട് മേക്കപ്പില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം വ്യത്യസ്മയാ ക്യാപ്ഷനും അനുശ്രീ നല്‍കിയിട്ടുണ്ട്. ‘ആത്മീയതയുടെ സമയം. ഒന്നും പ്രതീക്ഷിക്കരുത്. ആരെയും കുറ്റപ്പെടുത്തരുത്. നിങ്ങളുടെ സന്തോഷവും സങ്കടങ്ങളും ഉള്ളില്‍ തന്നെ സൂക്ഷിക്കുക. എല്ലാം ശരിയാവും’ എന്നാണ് അനുശ്രീ കുറിച്ചിരിയ്ക്കുന്നത്.
സെല്‍ഫ് ലവ്, ഒറ്റയ്ക്ക്, നിങ്ങളും പിന്നെ നിങ്ങളും മാത്രം എന്നൊക്കെയാണ് ഹാഷ് ടാഗുകള്‍ കൊടുത്തിരിയ്ക്കുന്നത്. തലവന്‍ എന്ന ചിത്രമാണ് ഏറ്റവുമൊടുവില്‍ അനുശ്രീയുടേതായി പുറത്തിറങ്ങിയത്
Discussion about this post