തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ പൊലീസ് നയം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നു പ്രഖ്യാപനം നടത്തും. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ആദ്യയോഗം ഇന്നു പോലീസ് ആസ്ഥാനത്തു മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്.
ഇന്നു രാവിലെ ഡിജിപി ലോക്നാഥ് ബെഹ്റയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കും. ഡിജിപി, എഡിജിപി, ഐജി, എസ്പി തലത്തിലുള്ള സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ആദ്യമായി പൊലീസ് ആസ്ഥാനത്തെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് പൊലീസ് സേനാംഗങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും.
Discussion about this post