പാലക്കാട്: കോടതിവളപ്പില്‍ മാധ്യമ പ്രവര്‍ത്തകരും ബിജെപി
പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. ആറ് ബിജെപി പ്രവര്‍ത്തകരെ കോടതിയില്‍ ഹാജരാക്കുന്നതിനിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആദ്യം വാക്കേറ്റത്തിലും തുടര്‍ന്ന് സംഘര്‍ഷത്തിലും കലാശിച്ചത്. നെല്ലായയില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതികളെയാണ് ഇന്ന് കോടതിയില്‍ ഹാജരാക്കിയത്.
അറസ്റ്റിലായ പ്രതികളെ സ്വകാര്യവാഹനത്തില്‍ കോടതിയിലെത്തിക്കുന്ന ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ്, റിപ്പോര്‍ട്ടര്‍ ടിവി, സിറ്റി ചാനല്‍ ഉള്‍പ്പെടെയുളള മാധ്യമസംഘമാണ് പകര്‍ത്തിയത്. സംഘര്‍ഷം നടക്കുന്ന സമയത്ത് പൊലീസ് കോടതി വളപ്പിലുണ്ടായിട്ടും പ്രശ്നത്തിലിടപെട്ടില്ല.
Discussion about this post