കോഴിക്കോട് :നാദാപുരം തൂണേരിയിലെ ഡിവൈഎഫ്ഐ പ്രവര്ത്തകന് ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ വെറുതെവിട്ടു. എരഞ്ഞിപ്പാലത്തെ പ്രത്യേക അഡിഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ഒറ്റവരി വിധിയാണ് കോടതി പ്രസ്താവിച്ചത്. കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
മുസ്ലിം ലീഗ് പ്രവര്‍ത്തകനായ തെയ്യംപാടി ഇസ്മായിലും സഹോദരന് മുനീറും ഉള്‍പ്പെടെ പതിനെട്ട് പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതില്‍ ഒരു പ്രതിക്ക്പ്രാ യപൂര്ത്തിയാവാത്തതിനാല് ജുവനൈല്‍ കോടതിയില്‍ വിചാരണ നടക്കുകയാണ്. ഇയാളൊഴികെ പതിനേഴ് പ്രതികളാണ് വിചാരണ നേരിട്ടത്.
ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ മാരകായുധങ്ങളുമായി ഷിബിന്‍ ഉള്‍പ്പെടെയുള്ള സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചെന്നാണ് കേസ്. സംഭവത്തില്‍ ഷിബിന്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. വര്‍ഗ്ഗീയതയാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രോസിക്യൂഷന് വാദിച്ചിരുന്നു.
വിധിയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പൊലീസ് സുരക്ഷ ശക്തിപ്പെടുത്തി. 2015 ജനുവരി 22ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്
Discussion about this post