ഡല്‍ഹി: പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഓഹരികള്‍ വിറ്റഴിച്ചു കൂടുതല്‍ സ്വകാര്യ പങ്കാളിത്തം ഉണ്ടാക്കാനാണ് ഇപ്പോള്‍ ആലോചന. ഇതിനായി നീതി ആയോഗ് പ്രധാനമന്ത്രിയുടെ ഓഫീസിന് ശുപാര്‍ശ നല്കി. ഫാക്ടിലെ കേന്ദ്രസര്‍ക്കാര്‍ ഓഹരി 49 ശതമാനം ആക്കാനാണ് ശുപാര്‍ശ.
നീതി ആയോഗ് വൈസ് ചെയര്മാന് അരവിന്ദ് പനാഗരിയയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് വിവാദമായ ശുപാര്‍ശ നല്‍കിയത്. എയര്‍ ഇന്ത്യള്‍പ്പെടെ 22 പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. നഷ്ടത്തില്‍ തുടരുന്ന 76 പൊതുമേഖല സ്ഥാപനങ്ങളില്‍ 26 എണ്ണം അടച്ചുപൂട്ടണമെന്നും നിര്‍ദ്ദേശമുണ്ട്.
Discussion about this post