ഹൈദരാബാദ്: തെലങ്കാനയില്‍ സിപിഐയ്ക്കുണ്ടായിരുന്ന ഏക എംഎല്‍എയും പാര്‍ട്ടി വിട്ടു. ദേവര്കൊണ്ടയില് നിന്നുള്ള സിപിഐ എംഎല്‍എ രവീന്ദ്ര നായിക് ആണ് പാര്‍ട്ടി വിട്ടത്. രവീന്ദ്ര നായിക് ടിആര്‍എസില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതാദ്യമായാണ് തെലങ്കാനയില്‍ കമ്മ്യൂണിസ്റ്റ് എംഎല്‍എ കൂറൂമാറുന്നത്. രവീന്ദ്ര നായികിനോടൊപ്പം കോണ്‍ഗ്രസ് എംഎല്‍എയായ എന്‍. ഭാസ്കര്‍ റാവുവും ടിആര്‍എസില്‍ ചേര്‍ന്നിട്ടുണ്ട്.
ടിആര്‍എസ് മന്ത്രിസഭ അധികാരത്തിലേറിയതിനു ശേഷം മറ്റു പാര്‍ട്ടികളിലെ 28 എംഎല്‍എമാരാണ് ടിആര്എസിലെത്തിയത്. ഇപ്പോള്‍ ടിആര്‍എസിന് 91 എംഎല്‍എമാരാണ് ഉള്ളത്.
Discussion about this post