തൃശ്ശൂര്‍ : ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിനെ അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലല്ലാതെ ചോദ്യം ചെയ്തതിന് തൃശ്ശൂര്‍ മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബിനെ സസ്പെന്‍ഡ് ചെയ്തു. എഡിജിപിയുടെ അന്വേഷണ റിപ്പോര്ട്ടിന്മേലാണ് നടപടി.
ജേക്കബ് ജോബിന്റെ നീക്കങ്ങള്‍ വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ റേഞ്ച് ഐജി ടി.കെ ജോസ് ഇന്നലെ എഡിജിപിക്ക് അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയിരുന്നു . ചന്ദ്രബോസ് വധക്കേസില്‍ പോലീസുകാര്‍ നിസാമിനോട് പണം ആവശ്യപ്പെട്ടതായി ചോദ്യം ചെയ്യലിന് ശേഷം ജേക്കബ് ജോബ് വെളിപ്പെടുത്തിയിരുന്നു.
Discussion about this post