കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷയെ കൊലപ്പെടുത്തിയത് പ്രതി അമിറുള്ളിന്റെ ഇംഗിതത്തിന് വഴങ്ങാത്തത് കൊണ്ടെന്ന് പോലീസ്. കോടതിയില്‍ നല്കിയ റിമാന്‍ഡ് അപേക്ഷയിലാണ് പൊലീസ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ജിഷയെ കടന്നു പിടിച്ച പ്രതി തന്റെ ഇംഗിതത്തിന് കീഴ്പ്പെടുത്തുന്നതിനായി ശ്രമിച്ചുവെന്നും ജിഷ എതിര്‍ത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജിഷയെ ഏതു വിധേയനെയും കീഴ്പ്പെടുത്തണമെന്ന ഉദ്ദേശത്തോടെ പ്രതി ജിഷയുടെ മൂക്കും വായും പൊത്തിപ്പിടിച്ച് തറയില്‍ വീഴ്ത്തി ബലാത്സംഗത്തിന് ശ്രമിച്ചുവെന്നും എതിര്‍പ്പുണ്ടായതിനെത്തുടര്‍ന്ന് കത്തിയുപയോഗിച്ച് കുത്തി മുറിവേല്‍പ്പിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
കടുത്ത വിദ്വേഷം മൂലം ജിഷുടെ ജനനേന്ദ്രിയത്തില്‍ കത്തി കയറ്റി ആന്തരാവയവങ്ങള്‍ പുറത്തു ചാടത്തക്ക വിധം മാരകമായി പരിക്കേല്‍പ്പിച്ചു കൊലപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post