തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെ എതിര്‍ത്ത് ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാനത്തെ ബള്‍ബുകളെല്ലാം എല്‍ഇഡി ആക്കിയാല്‍ അതിരപ്പിള്ളി പദ്ധതിയില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ വൈദ്യുതി ലാഭിക്കാമെന്ന് ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക് പോസ്റ്റ്. കേരളമാകെ ആവശ്യമുള്ള നാലര കോടി ബള്ബിന് ഏതാണ്ട് 250 കോടി രൂപയേ ചെലവു വരൂ.
അതിരപ്പിള്ളി പദ്ധതിക്ക് 1500 കോടി രൂപ ചെലവു വരും. സര്‍ക്കാര്‍ 250 കോടി മുടക്കി മുഴുവന്‍ വൈദ്യുതി വിളക്കുകളും സൗജന്യമായി എല്‍ഇഡി വിളക്കുകളാക്കിയാല്‍ ഏതാണ്ട് 2250 കോടി രൂപ മുടക്കി പുതിയ വൈദ്യുതി നിലയം പണിയുന്നതിലൂടെ ലഭിക്കുന്നത്ര വൈദ്യുതി ലാഭിക്കാമെന്നാണ് ധനമന്ത്രിയുടെ വാദം. എന്നാല്‍ പദ്ധതി വേണമെന്ന് പറയുന്നവരെല്ലാം പരിസ്ഥിതി വിരുദ്ധരല്ലെന്നും ധനമന്ത്രി ഫേസ്ബുക് കുറിപ്പില്‍ പറയുന്നു.
[fb_pe url=”https://www.facebook.com/drthomasisaaq/posts/1095964437154939″ bottom=”30″]
Discussion about this post