ഡല്‍ഹി: പ്രതിരോധ മേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപ(എഫ്ഡിഐ)ത്തിന് അനുമതി നല്കിയ മോദിസര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിച്ചു കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു. കടത്തേക്കാള്‍ നല്ലത് വിദേശ നിക്ഷേപമാണെന്നും എഫ്ഡിഐ ഈ സമയത്ത് രാജ്യത്തിന് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഫ്ഡിഐ വളര്‍ച്ചയെയും വികസനത്തെയും സഹായിക്കും. രാജ്യത്തിന്റെ വികസത്തിന്റെ വേഗത നരേന്ദ്രമോദി സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. പുതിയ വസ്ത്രവ്യാപാര നയം അറുപതിനായിരം കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരും. ഇത് അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ കോടിക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post