ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെക്കുറിച്ചുള്ള വിവാദ പുസ്തകം ഇന്ത്യയില്‍ പുറത്തിറങ്ങി. സ്പാനിഷ് എഴുത്തുകാരന് ജാവിയര്‍ മോറോയുടെ ‘റെഡ് സാരി’ എന്ന പുസ്തകമാണ് പുറത്തിറങ്ങിയിരിക്കുന്നത്.’എല്‍ സാരി റോജ’ എന്ന പേരില്‍ 2008ല്‍ സ്പാനിഷില്‍ പുറത്തിറങ്ങിയ പുസ്തകത്തിനെതിരെ നേരത്തെ കോണ്ഗ്രസ്സുകാര് രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്ന് അന്ന് പുസ്തകം ഇന്ത്യയില്‍ പുറത്തിറക്കാന്‍ സാധിച്ചിരുന്നില്ല.
സോണിയയെ അപകീര്‍ത്തിപ്പെടുത്താണ് പുസ്തകത്തിന്റെ ഉള്ളടക്കമെന്നായിരുന്നു ആക്ഷേപം. 2010ല്‍ കോണ്‍ഗ്രസ് മോറോയ്ക്ക് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.റോളി ബുക്സാണ് പുസ്തകം ഇന്ത്യയില്‍ പ്രകാശനം വിതകരണം ചെയ്യുന്നത്.
ട്വിറ്ററിലൂടെ റോളിന് ബുക്സ് എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രിയ കപൂര്‍ പുസ്തകം ഇന്ത്യയില്‍ പുറത്തിറക്കിയകാര്യം അറിയിച്ചത്. 455 പേജുള്ള പുസ്തകത്തിന് 395 രൂപയാണ് വില. പുസ്തകത്തിന്റെ യഥാര്‍ത്ഥ ഇന്ത്യന്‍ പതിപ്പാണ് പുറത്തിറക്കിയിരിക്കുന്നതെന്ന് പ്രസാധകര് പറഞ്ഞു.
സോണിയയുടെ കുട്ടിക്കാലം, രാജീവ് ഗാന്ധിയുമായുള്ള വിവാഹം തുടങ്ങി കോണ്‍ഗ്രസ് അധ്യക്ഷയായി നിയമിതയായതു വരെയുള്ള കാര്യങ്ങള്‍ പുസ്തകത്തിലുണ്ട്. നെഹ്റുഗാന്ധി കുടുംബത്തെക്കുറിച്ചും, അടിയന്തിരാവസ്ഥ, ഓപ്പറേഷന് ബ്ലൂ സ്റ്റാര്‍ എന്നിവയെക്കുറിച്ചും പുസ്തകം പരാമര്‍ശിക്കുന്നു.
സോണിയാ ഗാന്ധിയുടെ സഹപ്രവര്‍ത്തകരില്‍ നിന്നും അടുത്ത സുഹൃത്തുക്കളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ആസ്പദമാക്കിയാണ് മോറോ റെഡ് സാരി എഴുതിയിരിക്കുന്നത്.
Discussion about this post