തിരുവനന്തപുരം : ഐപിഎല്‍ കോഴക്കേസില്‍ പ്രതിയായി കഴിഞ്ഞിരുന്ന ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ വെച്ച് അജ്ഞാതന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിനെ കൊല്ലാന്‍ ശ്രമിച്ചതായി സഹോദരീ ഭര്‍ത്താവ് മധു ബാലകൃഷ്ണന്.വാതിലിന്റെ സുരക്ഷയ്ക്ക് മൂര്‍ച്ച കൂട്ടുന്ന ആയുധമുപയോഗിച്ചായിരുന്നു വധഭീഷണി .ഭീഷണിപ്പെടുത്തിയത് ജയിലിലെ ഒരു ഗുണ്ടയായിരുന്നെന്നും, ഇയാള്‍ കൊലപാതകക്കേസില്‍ ശിക്ഷ നേരിട്ടുകൊണ്ടിരിക്കുന്ന ആളായിരുന്നെന്നും മധു ബാലകൃഷ്ണന് ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്ന് ജയില്‍ അധികൃതരോട് പരാതിപ്പെട്ടിരുന്നു . ഇതേത്തുടര്‍ന്ന് ശ്രീശാന്തിനെ മറ്റൊരു സെല്ലിലേക്ക മാറ്റി. എന്നാല്‍ തുടര്‍ നടപടിയുണ്ടായോ എന്ന് അറിയില്ലെന്നും സംഭവത്തിന് ഐപിഎല്ലുമായി ബന്ധമുണ്ടോയെന്നും അറിയില്ലെന്നും മധു ബാലകൃഷ്ണന് പറഞ്ഞു.
കേസിലെ വിധി വരട്ടെ അതിന് ശേഷം എല്ലാ കാര്യങ്ങളും തുറന്നുപറയാം എന്ന നിലപാടിലായിരുന്നു ശ്രീശാന്ത്.
Discussion about this post