ഏകീകൃത സിവില്‍ കോഡിനെതിരെ മുസ്ലിം ലീഗ്. ഏകീകൃത സിവില്‍ കോഡ് മതേതരത്വത്തിന് ഭീഷണിയാണ് ഏകസിവില്‍ കോഡെന്ന് മുസ്ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
വിഷയത്തില്‍ മുസ്ലിം സംഘടനകളുടെ യോഗം വിളിക്കും. ഏകസിവില്‍ കോഡ് ശരി അത്ത് നിയമങ്ങള്‍ക്ക് എതിരാണ്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി വര്‍ഗ്ഗീയ കാര്‍ഡിറക്കുന്ന അമിത് ഷാ തന്ത്രമാണ് നീക്കത്തിന് പിന്നില്‍. യു.പി തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ഇപ്പോള്‍ ബി.ജെ.പി ഏക സിവില്‍കോഡുമായി രംഗത്തെത്തിയത്. ഏകസിവില്‍കോഡിനെതിരെ നേരത്തെ തന്നെ മുസ്ലിം ലീഗ് ഒരു ലക്ഷം ഒപ്പ് ശേഖരിച്ച് ഇന്ത്യന്‍ പ്രസിഡണ്ടിന് നല്‍കിയിട്ടുണ്ട്. പാര്‍ലമെന്റില്‍ വിഷയം അവതരിപ്പിക്കുമെന്നും മുസ്ലിം ലീഗ് പ്രതികരിച്ചു.
ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നിയമ ബോര്‍ഡിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക ചുവടുവെപ്പായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്തിയെ തീരുമാനം എടുക്കുവെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.
Discussion about this post