കോഴിക്കോട്:കോഴിക്കോട് കളക്ടര്‍ എന്‍. പ്രശാന്തിനെതിരെ രൂക്ഷവിമര്‍ശവുമായി എം.കെ രാഘവന് എംപി വീണ്ടും രംഗത്തെത്തി. പ്രശാന്ത് അവിവേകിയും അപക്വമതിയും അധാര്മ്മികനുമാണെന്ന് എംപി ആരോപിച്ചു. ജില്ലാ കളക്ടര്‍ സ്ഥാനത്തിരിക്കാന്‍ പ്രശാന്ത് യോഗ്യനല്ല. പ്രശാന്തിനെ കളക്ടറാക്കിയത് കഴിഞ്ഞ സര്‍ക്കാരിന്റെ തെറ്റായ തീരുമാനമായിരുന്നോ എന്ന ചോദ്യത്തിന് അത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോടും ചോദിക്കണമെന്നായിരുന്നു എംപിയുടെ മറുപടി. ഒരു സ്വകാര്യ ചാനലിനോടായിരുന്നു എംപിയുടെ പ്രതികരണം.
കളക്ടറെ പിന്തുണയ്ക്കുന്ന സിപിഎമ്മിന് നിലപാട് തിരുത്തേണ്ടിവരുമെന്നും എം.കെ. രാഘവന് പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന് കാര്യങ്ങള്‍ മനസ്സിലാകാഞ്ഞിട്ടാണെന്നും അദ്ദേഹം കാര്യങ്ങള്‍ മനസ്സിലാക്കുമെന്നാണ് വിശ്വാസമെന്നും എം.കെ. രാഘവന് പറഞ്ഞു. എംപി ഫണ്ടില്‍ നിന്നുള്ള നിര്‍മ്മാണപ്രവൃത്തികളുടെ ബില്ലുകള്‍ പാസ്സാക്കുന്നത് കളക്ടര്‍ അകാരണമായി വൈകിപ്പിക്കുന്നുവെന്ന് എം.കെ. രാഘവന് പരസ്യമായി പറഞ്ഞതോടെയാണ് ഇരുവരും തമ്മിലുള്ള ഭിന്നത പുറത്ത് വരികയായിരുന്നു.
ബില്ലുകള്‍ പാസ്സാക്കാന്‍ വൈകുന്നതിന്റെ പേരില്‍ എം.കെ. രാഘവന് ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന കളക്ടറുടെ ആരോപണത്തോട് രൂക്ഷമായി പ്രതികരിച്ച എംപി അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ച കളക്ടര്‍ മാപ്പു പറയണമെന്നും അല്ലാത്ത പക്ഷം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും പറഞ്ഞിരുന്നു. കുന്നംകുളം മാപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് കളക്ടര്‍ ഇതിനോട് പ്രതികരിച്ചത്.
Discussion about this post